CRHS VALIATHOVALA

Monday, July 16, 2018

പരിസ്ഥിതിദിനം

ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു.ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഇരട്ടയാര്‍ഘടകത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. അസി.മാനേജര്‍ ഫാ.ജോം പാറയ്ക്കല്‍ സ്കൂള്‍ വളപ്പില്‍ മരത്തെകള്‍ നട്ടു കൊണ്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു.പാമ്പാടുംപാറ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോസുകുട്ടി ടി.വി,മെമ്പര്‍ ഷാജി മരുതോലില്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.എല്ലാ കുട്ടികള്‍ക്കും മരത്തെകളും വിതരണം ചെയ്തു.





പ്രവേശനോത്സവം


പുതിയ പ്രതീക്ഷകളുമായി അക്ഷരാലയത്തിലേയ്ക്കെത്തിയ കുരുന്നുകളെ ഏറെ ഹൃദ്യമായി വരവേറ്റു.പൂക്കള്‍ നല്‍കി കുട്ടികളെ സ്വീകരിച്ചു.സ്കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജര്‍ ഫാ.തോമസ് തെക്കേമുറി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പര്‍ ഷാജി മരുതോലില്‍,പി.ടി.എ പ്രസിഡന്റ് ചെറിയാന്‍ പുത്തന്‍പുര ,എം.പി.ടി.എ പ്രസിഡന്റ് ജെസി കണ്ടനാംകുഴി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.നവാഗതരായ കുട്ടികള്‍ കലാപരിപാടികളവതരിപ്പിച്ചു.പ്രഥമാധ്യാപിക എലിസബത്ത് തോമസ് യോഗത്തിന് സ്വാഗതമാശംസിച്ചു.എല്ലാ കുട്ടികള്‍ക്കും പായസവും നല്‍കി.

Tuesday, March 27, 2018

മികവുത്സവം 2018

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളില്‍ മികവുത്സവം സംഘടിപ്പിക്കുന്നു. 2018 മാര്‍ച്ച് 31 ാം തീയതി പാരീഷ് ഹാളില്‍ വച്ചാണ് മികവുത്സവം അരങ്ങേറുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ കമ്മിറ്റ് രൂപീകരിച്ചു.





2017-18അധ്യയനവര്‍ഷം വിട പറയുന്നു. പുതിയ വിദ്യാലയമന്ദിരം എന്ന സ്വപ്നം സഫലമാകാന്‍ ഇനിയും ഏതാനും നാള്‍ മാത്രം.വലിയതോവാള ഇടവകസമൂഹത്തിന്റെയും വിദ്യാലയത്തിന്റെ അഭ്യദയകാംക്ഷികളടെയും ഒത്തൊരുമയോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് സ്വപ്നസാഫല്യത്തിന് പിന്നില്‍.